ഉണ്ണിക്കുട്ടൻ പിടിയിൽ

Thinc Malayalam · Mon · 14 Sept 2026 · 08:14 · Reported

ആലപ്പുഴയിൽ ഭാര്യാപിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന ഇരവുകാട് സ്വദേശി ഉണ്ണിക്കുട്ടൻ (32) പിടിയിൽ. ഭാര്യാപിതാവ് അജയകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അരിവാൾ രൂപത്തിലുള്ള കത്തി കൊണ്ട് കഴുത്തിന് നേരെ വെട്ടിയെന്നാണ് കേസ്. ആക്രമണം തടയുന്നതിനിടെ അജയകുമാറിന്റെ കൈക്ക് ആഴത്തിൽ പരിക്കേറ്റു. ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

#Alappuzha #CrimeNews #KeralaPolice #Arrest #THINCKSHOTS

Read it at thinck.orgThinc Malayalam