അമൽ ഷാജിയുടെ ‘ഗ്രഹണം’ ഹ്രസ്വചിത്രം ഉടൻ റിലീസ് ചെയ്യും

Thinc Malayalam · Wed · 11 Nov 2026 · 18:24 · Reported

അമൽ ഷാജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വചിത്രം ‘ഗ്രഹണം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

സാഗ ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് വിപിൻ നന്ദഞ്ചേരി ഛായാഗ്രഹണവും വിഷ്ണു അശോക് എഡിറ്റിംഗും നിർവഹിക്കുന്നു. റിത്വിക് എസ്. ചന്ദ് ആണ് സംഗീതസംവിധാനം.

നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ചിത്രം ഉടൻ റിലീസ് ചെയ്യും.

Read it at thinck.orgThinc Malayalam