ബംഗളൂരു ഹൈവേ അപകടം: വയനാട് സ്വദേശിനി മരിച്ചു

Thinc Malayalam · Wed · 16 Sept 2026 · 19:56 · Reported

ബംഗളൂരു-മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ അഫ്രീന (23) മരിച്ചു. മാനന്തവാടി സ്വദേശി മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ്. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് മടങ്ങുന്നതിനിടെ ബിഡദിക്ക് സമീപം കാർ നിയന്ത്രണം വിട്ട് സുരക്ഷാവേലിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാലുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

#Afrina #BengaluruMysuruHighway #Wayanad #RoadAccident #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam