ഒമാനിൽ വാഹനാപകടത്തിൽ മരിച്ച അലാന മോളുടെ സംസ്കാരം വ്യാഴാഴ്ച

Thinc Malayalam · Wed · 28 Oct 2026 · 19:46 · Reported

ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് വാലില്ലാപുഴ സ്വദേശി അലാന മോളുടെ മൃതസംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 29 വ്യാഴാഴ്ച നടക്കും.

രാവിലെ 9.30-ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

തോട്ടത്തിൽ സിജുവിന്റെയും മോളിയുടെയും മകളാണ് അലാന മോൾ. സഹോദരൻ അബിൻ സിജു ഓസ്ട്രേലിയയിലാണ്.

Read it at thinck.orgThinc Malayalam