വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി എംഎ വിദ്യാർഥിനി നന്ദന മരിച്ചു.
അങ്കമാലി ശ്രീശങ്കര കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനിയായ നന്ദന പൂജാ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് നടൻ മമ്മൂട്ടിയെ കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവെച്ച് നടി മിയ ജോർജ്.
“ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം എന്നത് പരമമായ സത്യം” എന്ന് മിയ കുറിച്ചു.
ഇരുവരുടെയും ചിത്രം പകർത്തിയത് രമേശ് പിഷാരടിയാണ്.
മകന്റെ ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകി നടൻ നെപ്പോളിയൻ അമേരിക്കയിലേക്ക് താമസം മാറ്റി.
സിനിമയിലെ തന്റെ ശ്രദ്ധേയമായ വേഷങ്ങളെക്കുറിച്ചും കരിയറിലെ വഴിത്തിരിവുകളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
കോസ്റ്റ്യൂം ധരിച്ച് കണ്ണാടിയിൽ സ്വന്തം രൂപം
കണ്ടപ്പോൾ കരഞ്ഞുപോയ അനുഭവവും നെപ്പോളിയൻ പങ്കുവെച്ചു.
സൈബർ തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസ്സേജിങ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ സിം ബൈൻഡിങ് നിയന്ത്രണം ഏർപ്പെടുത്തുന്നു.
രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ സജീവമായി ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ.
2027 ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. കമ്പനികൾക്ക് 2026 ഡിസംബർ 31 വരെ ഇതിനുള്ള സാങ്കേതിക മാറ്റങ്ങൾ വരുത്താൻ സമയം അനുവദിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചതിന് മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ ചുമത്തി ന്യൂ മെക്സിക്കോ കോടതി.
അനുമതിയില്ലാതെ ഫേസ്ബുക്ക് വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക ശേഖരിച്ച വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 4.3 കോടിയിലേറെ ലംഘനങ്ങൾ ജൂറി കണ്ടെത്തി.
അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു.