ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു

Thinc Malayalam · Tue · 15 Sept 2026 · 12:35 · Reported

കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരേ കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും പിന്നാലെ വീടിനുള്ളിലേക്ക് തീ പടരുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗജാനൻ ദാമോനെ (65), ശാരദ (45), ഭാരതി (50), റോഷൻ (21) എന്നിവരാണ് മരിച്ചത്. പ്രിയ (28), ഗംഗ (25) എന്നിവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പൊലീസ് അന്വേഷണം തുടരുന്നു.

#Belagavi #FridgeExplosion #FireAccident #Karnataka #THINCKSHOTS

Read it at thinck.orgThinc Malayalam