പോക്സോ കേസ്: പ്രവാസി വ്യവസായി അബ്ദുൾ റഫീഖ് അറസ്റ്റിൽ

Thinc Malayalam · Fri · 6 Nov 2026 · 08:23 · Reported

പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതിയായ പ്രവാസി വ്യവസായി അബ്ദുൾ റഫീഖിനെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജനുവരിയിലാണ് പയ്യോളി പോലീസ് കേസെടുത്തത്. റഫീഖിന്റെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവിനുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു.

കൊയിലാണ്ടിക്കടുത്ത് ചേങ്ങോട്ടുകാവിൽ വെച്ചാണ് റഫീഖിനെ പിടികൂടിയത്.

Read it at thinck.orgThinc Malayalam