കിറ്റെക്സ് സാബു x റിപ്പോർട്ടർ ടിവി അങ്കം മുറുകുന്നു

Thinc Malayalam · Fri · 25 Sept 2026 · 10:48 · Reported

സാബു എം. ജേക്കബിന്റെ കിറ്റക്സ് അപ്പാരൽസുമായി ബന്ധപ്പെട്ട വായ്പകളിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോർട്ടർ ടിവിയുടെ ആരോപണം. തെലങ്കാന സർക്കാർ പാട്ടത്തിന് നൽകിയ 187.7 ഏക്കർ ഭൂമി ഈടായി കാണിച്ച് ഏകദേശം ₹2,000 കോടി വായ്പ നേടിയെന്നും ഭൂമിക്ക് ₹3,000 കോടിയുടെ മൂല്യം കാട്ടിയെന്നും റിപ്പോർട്ട് പറയുന്നു. SBI CAP നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ്, എക്സിം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Read it at thinck.orgThinc Malayalam
കിറ്റെക്സ് സാബു x റിപ്പോർട്ടർ ടിവി അങ്കം മുറുകുന്നു · SHOTS