സ്കൂൾ തുറക്കുന്നു;

Thinc Malayalam · Wed · 9 Sept 2026 · 16:54 · Reported

സ്കൂൾ തുറക്കുന്നു; കുവൈത്തിൽ ഗതാഗത നിയന്ത്രണം ശക്തം

പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് കുവൈത്തിൽ വിപുലമായ ട്രാഫിക് ക്രമീകരണങ്ങൾ. 420 ട്രാഫിക് ഉദ്യോഗസ്ഥരെയും 200 പട്രോളിങ് വാഹനങ്ങളെയും റോഡുകളിൽ വിന്യസിക്കും. ഗതാഗത സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 338 ക്യാമറകളും സജ്ജമാക്കി. സ്കൂൾ മേഖലകളിൽ വേഗപരിധി പാലിക്കാനും അനധികൃത പാർക്കിങ് ഒഴിവാക്കാനും ഡ്രൈവർമാർക്ക് നിർദേശം. നിയമലംഘനങ്ങൾക്ക് കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Read it at thinck.orgThinc Malayalam