ശാലിനി താക്കൂറിനെ പിന്തുടർന്ന് കൊലപ്പെടുത്തി

Thinc Malayalam · Mon · 14 Sept 2026 · 10:15 · Reported

കാലിഫോർണിയയിലെ സക്രാമെന്റോയിൽ ഇന്ത്യൻ വംശജയായ 38കാരി ശാലിനി താക്കൂറിനെ പിന്തുടർന്ന് വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ജോലി സ്ഥലത്തിന് പുറത്തുവച്ച് രോഹിത് വെടിയുതിർക്കുമ്പോൾ ശാലിനി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്തുടർന്ന് വീണ്ടും വെടിവച്ചു. നിലത്ത് വീണശേഷം അടുത്തെത്തി തലയിലേക്ക് വെടിയുതിർത്ത് മരണം ഉറപ്പാക്കിയതായാണ് ദൃക്സാക്ഷികളുടെ മൊഴി. പിന്നാലെ രോഹിത് സ്വയം വെടിവച്ച് ജീവനൊടുക്കി.

#ShaliniThakur #California #Sacramento #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
ശാലിനി താക്കൂറിനെ പിന്തുടർന്ന് കൊലപ്പെടുത്തി · SHOTS