ഷാർജ പുസ്തകമേളയിൽ ഗീത മോഹൻകുമാറിന് ആദരം

Thinc Malayalam · Sun · 15 Nov 2026 · 00:03 · Reported

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് എഴുത്തുകാരി ഗീത മോഹൻകുമാറിനെ അക്കാഫ് ഇവന്റ്സ് ലിറ്റററി ക്ലബ്ബ് ആദരിച്ചു.

ഗീത മോഹൻകുമാർ രചിച്ച ‘കബനി’ എന്ന കഥാസമാഹാരത്തെ മുൻനിർത്തിയാണ് അക്കാഫ് ഇവന്റ്സിന്റെ പുസ്തക സ്റ്റാളിൽ വെച്ച് പൊന്നാട അണിയിച്ച് ആദരം അർപ്പിച്ചത്.

മലയാള സാഹിത്യരംഗത്തെ എഴുത്തുകാരെയും അവരുടെ സർഗാത്മക സംഭാവനകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ആദരവ് സംഘടിപ്പിച്ചത്.

Read it at thinck.orgThinc Malayalam