മോർഫിങ് കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ

Thinc Malayalam · Fri · 11 Sept 2026 · 10:54 · Reported

മോർഫിങ് കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; ആശുപത്രിയിൽ

മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി സുബിൻ ബാബു (20) ജീവനൊടുക്കാൻ ശ്രമിച്ചു. മലപ്പുറത്തെ ലോഡ്ജിലായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വിവിധ കോളജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക നേട്ടത്തിനായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Read it at thinck.orgThinc Malayalam