ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ മുന്നിൽ

Thinc Malayalam · Thu · 5 Nov 2026 · 13:18 · Reported

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജനിച്ച നിത്യ രാമൻ മുന്നിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സിറ്റി കൗൺസിൽ അംഗമായ നിത്യയ്ക്ക് 51.7 ശതമാനം വോട്ട് ലഭിച്ചു.

നിലവിലെ മേയർ കാരൻ ബാസിന് 48.3 ശതമാനം വോട്ടാണ് ലഭിച്ചത്. ഇരുവരും തമ്മിൽ 26,124 വോട്ടുകളുടെ വ്യത്യാസമുണ്ട്.

വോട്ടെണ്ണൽ തുടരുന്നതിനാൽ ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചിട്ടില്ല. 2020-ൽ നഗരാസൂത്രണ വിദഗ്ധയായ നിത്യ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read it at thinck.orgThinc Malayalam