മാനന്തവാടിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

Thinc Malayalam · Wed · 28 Oct 2026 · 13:39 · Reported

മാനന്തവാടിയിൽ വാഹനാപകടത്തിൽ മരിച്ച ദിവ രാജേഷിന് (11) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദിവ, അനുജൻ ഡെറിക്കിനൊപ്പം ട്യൂഷനിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

തെറ്റായ ദിശയിലെത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനുജൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

രാജേഷിന്റെയും സ്വപ്നയുടെയും മകളാണ് ദിവ രാജേഷ്.

Read it at thinck.orgThinc Malayalam