ഷാർജ പുസ്തകമേളയിൽ ജലീൽ കായംകുളത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

Thinc Malayalam · Mon · 9 Nov 2026 · 14:40 · Reported

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കഥാസമാഹാരം പ്രകാശനം ചെയ്ത കരൂപ്പടന്ന സ്വദേശി ജലീൽ കായംകുളത്തെ വെഡ്‌മ ആദരിച്ചു.

ഷാർജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളിൽ നടന്ന ചടങ്ങിൽ ജലീൽ കായംകുളത്തിന്റെ ‘ഹൃദയമേ പറന്നുപോ സ്നേഹത്തിൻ കഥകളായ്’ എന്ന കഥാസമാഹാരം നവംബർ നാലിന് പ്രകാശനം ചെയ്തു.

കരൂപ്പടന്നയിൽ നിന്നുള്ള ഒരു എഴുത്തുകാരന്റെ കൃതി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നത് ഇത് ആദ്യമായാണ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ. പി. ജോൺസൺ മുഖ്യാതിഥിയായിരുന്നു.

Read it at thinck.orgThinc Malayalam