മഹാരാഷ്ട്രയിൽ കൂട്ടബലാത്സംഗം:

Thinc Malayalam · Fri · 18 Sept 2026 · 20:55 · Reported

മഹാരാഷ്ട്രയിലെ താനെയിൽ 22കാരിയെ തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ നരേന്ദ്ര പവാറിനും പിരിച്ചുവിട്ട പൊലീസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീലിനുമെതിരെ കേസ്. ഭർത്താവുമായുള്ള തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ ഭിവണ്ടിയിലെ ഫാംഹൗസിലെത്തിച്ച് മദ്യം നിർബന്ധിച്ച് കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആരോപണം നിഷേധിച്ച പവാർ ബിജെപി പദവികൾ രാജിവച്ചു.

#GangRapeCase #NarendraPawar #ExBJPMLA #Maharashtra #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam