ഷിഫ അൻബുള്ളയ്ക്ക് സിംഗപ്പൂർ ഡിസൈൻ അവാർഡിൽ ഗോൾഡ് മെഡൽ

Thinc Malayalam · Mon · 16 Nov 2026 · 13:36 · Reported

ബഹ്‌റൈനിൽ നിന്നുള്ള മലയാളി വിദ്യാർഥിനി ഷിഫ അൻബുള്ളയ്ക്ക് സിംഗപ്പൂർ നാഷണൽ ഡിസൈൻ സെന്ററിന്റെ ‘ഓവൽ ക്രിയേറ്റീവ് ഡിസൈൻ അവാർഡ് 2026’ൽ ഗോൾഡ് മെഡൽ ലഭിച്ചു.

250-ൽ അധികം എൻട്രികളിൽ നിന്നാണ് ഷിഫ ഈ നേട്ടം കൈവരിച്ചത്. മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റും ക്രിയേറ്റീവ് ഡിസൈനറുമാണ് ഷിഫ.

ബഹ്‌റൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റീരിയർ ഡിസൈനിൽ ബിരുദം നേടിയ ഷിഫ, സഹോദരി ഫർസ അൻബുള്ളയ്ക്കൊപ്പം കലാരംഗത്തും സജീവമാണ്.

Read it at thinck.orgThinc Malayalam