അജ്ഞാതൻ പറവൂരിൽ കറണ്ട് കളഞ്ഞു

Thinc Malayalam · Tue · 15 Sept 2026 · 13:18 · Reported

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽ അജ്ഞാതൻ 11 കെവി ഫീഡർ സ്വിച്ച് തുറന്നുവിട്ടതിനെ തുടർന്ന് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. സംഭവത്തിൽ വടക്കൻ പറവൂർ പൊലീസ് കേസെടുത്തു. ചില കെഎസ്ഇബി ഉദ്യോഗസ്ഥർ ബോധപൂർവം വൈദ്യുതി വിച്ഛേദിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു. പുതിയ സംഭവം അതിനിടെയാണ് ശ്രദ്ധ നേടുന്നത്; ഉത്തരവാദിയെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

#VDSatheesan #KSEB #PowerCrisis #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam
അജ്ഞാതൻ പറവൂരിൽ കറണ്ട് കളഞ്ഞു · SHOTS