GDACS has issued a green-level forest fire notification covering South Africa and Botswana. A green alert indicates a low humanitarian impact. GDACS links to related information from EC-JRC, WMO, INFORM, and JRC, among other sources.
ജബി മാതർ നൽകിയ പരാതിയിൽ, വ്യാജ അക്കൗണ്ടുകളിലൂടെയുള്ള വ്യക്തിഹത്യയ്ക്കും അശ്ലീല പ്രചാരണത്തിനുമെതിരെ കൊച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തതായി അവർ അറിയിച്ചു. സ്ക്രീൻഷോട്ടുകളും ലിങ്കുകളും ഉൾപ്പെടെ 140 പേജുള്ള തെളിവുകൾ കൈമാറിയെന്നും ജബി മാതർ വ്യക്തമാക്കി. നടപടി വിയോജിക്കുന്നവർക്കെതിരെയല്ല, അധിക്ഷേപിക്കുന്നവർക്കെതിരെയാണെന്നും നിലപാടുകളിൽനിന്ന് പിന്നോട്ടില്ലെന്നും അവർ പ്രതികരിച്ചു.
Jaby Mather says Kochi Cyber Crime Police have registered a case over online abuse based on her complaint.
എൽ. മുരുഗന്റെ കേന്ദ്ര സഹമന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്ക് പിന്നിൽ ബോളിവുഡ് നടിയുടെ പരാതിയെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട്. അനുചിതമായ സന്ദേശങ്ങൾ അയച്ചെന്ന പരാതി നടി ബിജെപി നേതൃത്വത്തിന് നൽകിയതായാണ് വിവരം. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നായിരുന്നു മുരുഗന്റെ വിശദീകരണം.
Reports link L. Murugan’s resignation to an actress’s complaint alleging inappropriate messages.
#THINCKSHOTS #LMurugan #BJP
ഷാർജയിൽ വാഹനാപകടത്തിൽ മലപ്പുറം മൊറയൂർ സ്വദേശി ചെമ്പരീരി അബ്ദുൽ വാജിദ് (32) മരിച്ചു. കാർ ലെയിൻ മാറുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. അബൂദബിയിൽ ജോലി ചെയ്തിരുന്ന വാജിദ് കുടുംബത്തോടൊപ്പം സന്ദർശനത്തിനെത്തിയതായിരുന്നു. ഭാര്യ: സന. മക്കൾ: ഹെയ്സ് (5), മിറ (2). മൃതദേഹം ദുബൈ സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
Malappuram native Abdul Wajid, 32, dies in a road accident in Sharjah.
#THINCKSHOTS #Sharjah #Malappuram
അന്ന് കേട്ടതല്ല, ഇനി കേൾക്കാൻ പോകുന്നത്… പുതിയ നോക്ക്, പുതിയ വാക്ക്!
‘വ’ വീണ്ടും വരുകയാണ്. വാക്കും വരയും വായനയും വടകരയും ഒന്നിക്കുന്ന രണ്ടാം പതിപ്പ്.
2026 ഡിസംബർ 3, 4, 5, 6, 7.
‘Va’ returns to Vadakara for its second edition, December 3–7, 2026.
#THINCKSHOTS #വ #Vadakara #വാക്ക് #വര #വായന
സാധാരണക്കാരനൊപ്പം, ലാളിത്യത്തോടെ; സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾക്കിടയിൽ അധികാരത്തിന്റെ അകലമില്ലാതെ ഒരു യാത്ര.
Kerala CM V. D. Satheesan keeps it simple with a scooter pillion ride.
#THINCKSHOTS #VDSatheesan #Kerala
വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് പിണറായി വിജയൻ. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുട്ടികൾക്ക് ആശംസകൾ.
Pinarayi Vijayan initiates children into the world of letters on Vijayadashami.
#THINCKSHOTS #PinarayiVijayan #Vidyarambham #Vijayadasami
അങ്കമാലിയിൽ പഠിക്കുന്ന കോളേജ് വിദ്യാർഥിനി നന്ദന ചൊവ്വാഴ്ച വൈകിട്ട് വടകരയിലെ ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിനിൽ പരിക്കേറ്റ് മരിച്ചു. ഇരിങ്ങൽ പെരുവയൽ സ്വദേശിയായ നന്ദന പൂജ അവധിക്കായി നാട്ടിലെത്തിയിരുന്നു.
അപകടം റെയിൽവേ ഗേറ്റിന് സമീപം നടന്നു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് നന്ദനയെ ഇടിച്ചത്.
ഖത്തർ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് ഏകദേശം ₹8 കോടി കവർന്നതായി ആരോപണം. കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയതായും ഷാജി ഉൾപ്പെടെ നാലുപേർ കൂടി സംശയനിഴലിലാണെന്നും വിവരം. ആരോപണവിധേയർ കെഎംസിസി അംഗങ്ങളാണെന്നും പറയുന്നു.
Allegations of an ₹8-crore theft at Qatar KMCC office surface; details remain unverified.
#THINCKSHOTS #QatarKMCC #Qatar #Koyilandy #CrimeNews
‘മാധ്യമങ്ങളും സർവകലാശാലകളും കഴിഞ്ഞു, അടുത്ത ലക്ഷ്യം സുപ്രീംകോടതി’—കേന്ദ്രസർക്കാരിനെതിരെ മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ. സ്വതന്ത്ര സ്ഥാപനങ്ങളെ ഒന്നൊന്നായി വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്നും വോട്ടർപട്ടികയിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ പ്രതിഷേധനിയന്ത്രണങ്ങളെയും അറസ്റ്റുകളെയും വിമർശിച്ച സിബൽ, പ്രതിഷേധിക്കുന്നത് അവകാശമാണെന്നും വ്യക്തമാക്കി
Kapil Sibal accuses the Centre of targeting the Supreme Court after the media and universities
“കോവിഡ് മാറിയില്ലേ? ഇനി മേജർ രവിക്ക് ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ പോയിക്കൂടേ?” — സന്തോഷ് വർക്കി.
#THINCKSHOTS #SanthoshVarkey #MajorRavi
അടൂർ സിനിമ പദയാത്ര 2026 ഡിസംബർ 4ന് തിയേറ്ററുകളിൽ റിലീസ് ആകാൻ പോകുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിതമായിരിക്കുന്നു.
ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയതിനെ തുടർന്ന് വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചതായി നടിയും അവതാരകയുമായ സിത്താര വിജയൻ. 2021ൽ രോഗം സ്ഥിരീകരിച്ചപ്പോൾ ‘പ്രമേഹമുണ്ടെങ്കിൽ വിവാഹം നടക്കില്ല’ എന്ന പ്രതികരണമാണ് ആദ്യം കേട്ടതെന്ന് താരം പറഞ്ഞു. ഇൻസുലിൻ പമ്പുമായി ജീവിക്കുന്ന അനുഭവങ്ങളും രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സിത്താര തുറന്നുപറഞ്ഞു. പ്രയാസങ്ങൾ നേരിടുന്നവർക്ക് ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
Actress Sithara Vijayan opens up about Type 1 diabetes and her decision not to marry.