The European Commission has approved the acquisition of CECONOMY AG by JD.com, Inc. under the Foreign Subsidies Regulation. The approval is conditional upon full compliance with commitments offered by the parties.
ജിദ്ദയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി സിദ്ദീഖുൽ അക്ബർ (34) അന്തരിച്ചു. ന്യൂ ജിദ്ദ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് വർഷമായി നാഫ്കോ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
മഴയുള്ള രാത്രികളിൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന റുവാനിയുടെ സങ്കടത്തിന് സ്നേഹവീടായി മറുപടി. ജൂണിൽ വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അമ്മ പ്രിയങ്കയെ വിളിച്ച് വീടുറപ്പു നൽകിയിരുന്നു.
കൊട്ടാരക്കരയിലെ എം.ജി.എം ഗ്രൂപ്പിന്റെ സഹായത്തോടെ മൂന്നുമാസംകൊണ്ട് പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ഇന്ന് കൈമാറി. റുവാനിയുടെ തുടർവിദ്യാഭ്യാസത്തിനും ഗ്രൂപ്പ് സഹായം നൽകും.
ദുബൈ മൻകൂൽ ആസ്റ്റർ ആശുപത്രിയിലെ ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് മാനേജരായിരുന്ന പ്രവിത ഡെൽവിൻ ജിന്റോ (33) അന്തരിച്ചു.
മംഗലാപുരം മലവൂർ സ്വദേശിനിയാണ് പ്രവിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കുടുംബത്തിൻ്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.