The 45th Sharjah International Book Fair (SIBF 2026), held under the theme 'Made of Stories', closed Sunday at Expo Centre Sharjah after welcoming more than 1.15 million visitors from 208 countries. The fair, organised by the Sharjah Book Authority, reinforced its position as the world's largest copyright marketplace for the sixth consecutive year, according to organisers. Some 3,626 publishers and exhibitors from 126 countries displayed 1.7 million titles, and total sales rose 16 percent over the previous edition. The 16th Sharjah International Publishers Conference hosted 1,888 publishers and 7,966 rights-trading meetings, a rise of more than 140 percent over the prior edition. The fair also welcomed 85,000 school students, and visitor satisfaction reached 99.16 percent among survey respondents. The Ruler of Sharjah directed the allocation of AED 4.5 million to purchase books from participating publishers for Sharjah's public and government libraries. Oman served as Guest of Honour,
ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (INMECC) ഇന്ത്യൻ വ്യവസായ പദ്ധതികളിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പ്രചാരണം ആരംഭിക്കുന്നു.
നവംബർ അവസാനത്തോടെ ദുബായിൽ വെച്ച് ആരംഭിക്കുന്ന ക്യാമ്പെയ്ന് ഡോ. പി. മുഹമ്മദ് അലി ഗാൽഫാർ നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട വ്യവസായ പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കും.
ഡോ. പി. മുഹമ്മദ് അലി ഗാൽഫാർ, ജെയിംസ് മാത്യു, ഡോ. സിദ്ദിഖ് അഹമ്മദ്, മുഹമ്മദ് റാഫി, ലൈജു കരോത്തുകുഴി തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഓം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്ടഡ്?’ എന്ന പുസ്തകത്തെ ആസ്പദമാക്കി ടീം റീഡേഴ്സ് ദുബായ് സ്നേഹസംവാദം സംഘടിപ്പിക്കുന്നു.
നവംബർ 22 ഞായറാഴ്ച വൈകിട്ട് 5.30ന് ദുബായ് ബിസൈസിൽ നടക്കുന്ന പരിപാടിയിൽ വായനയും ചിന്തകളും സംവാദങ്ങളും ഒത്തുചേരും.
കൂടുതൽ വിവരങ്ങൾക്ക്: 050 877 8089, 055 261 0088
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ഗവേഷകനുമായ പ്രൊഫ. ഡോ. ജോയി കൊച്ചുകണ്ടത്തിൻകര ജോസഫ് (72) ബർമിങ്ങാം വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് അന്തരിച്ചു.
കേരളത്തിൽനിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വിമാനമിറങ്ങി ലഗേജുകൾക്കായി കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതർ അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മകനെ തേടിയെത്തിയത് അപ്രതീക്ഷിത മരണവാർത്തയായിരുന്നു. കോട്ടയം അരുവിത്തറ സ്വദേശിയാണ് അദ്ദേഹം.